Latest NewsNewsEntertainment

പാർവ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും കനി കുസൃതിയുടെ കയറിപ്പോക്കും ഒരു ശക്തമായ മുന്നറിയിപ്പാണ്; ശാരദക്കുട്ടി

ഉറച്ച ചുവടുകൾ ചവിട്ടി, ശബ്ദമുണ്ടാക്കിത്തന്നെ നടന്നു പോകുന്ന നടിമാരിൽ അഭിമാനിക്കുന്നു

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച്‌ ഇറങ്ങിപ്പോയ നടി പാര്‍വ്വതി തിരുവോത്തിനെയും മികച്ച നടിക്കുള്ള 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കനി കുസൃതിയെയും അഭിനന്ദിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി രം​ഗത്ത്.

മുതിർന്ന നടി പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണെന്നും ഒരു സൂചനയാണെന്നും ശാരദക്കുട്ടി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം പുറത്ത് വന്നത്.

കുറിപ്പ് വായിക്കാം…..

 

പാർവ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പി.കെ റോസിയെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണ്. സൂചനയാണ്.

“ഞങ്ങൾ വഴി മാറിത്തരണമോ” എന്നു ചോദിച്ച വള്ളത്തോളിനോട് “വഴി മാറിത്തരണ്ട, ഞങ്ങൾ നിങ്ങളുടെ മുകളിലൂടെ കടന്നു പൊയ്ക്കൊള്ളാം” എന്ന് പണ്ട് പി. കേശവദേവ് പറഞ്ഞതായ ഒരു സംഭവമുണ്ട്.

മലയാള സിനിമയുടെ പുതിയ സഞ്ചാരങ്ങളിൽ അഭിമാനിക്കുന്നു. ചരിത്ര, രാഷ്ട്രീയ ബോധ്യങ്ങളോടെ ഉറച്ച ചുവടുകൾ ചവിട്ടി, ശബ്ദമുണ്ടാക്കിത്തന്നെ നടന്നു പോകുന്ന നടിമാരിൽ അഭിമാനിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button