കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. കസ്റ്റഡിയിലുള്ള സുനിയെ പോലീസ് മർദിച്ചു. അതു കൊണ്ട് കസ്റ്റഡി റദ്ദാക്കണമെന്നാണ് ആവശ്യം. കാക്കനാട് മജിസ്ട്രേട്ട് കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു. കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
അഞ്ചു ദിവസത്തേക്കു സുനിയെ കോടതി പോലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു. കാക്കനാടു ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി. പുറത്തുള്ളവരുമായി സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് പോലീസ് കഴിഞ്ഞ ദിവസം സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്.
Post Your Comments