കൊൽക്കത്ത: സമൂഹമാധ്യമങ്ങളോട് പോലീസിന്റെ കർശന നിർദേശം. ബംഗാൾ പോലീസാണ് സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശം പശ്ചിമബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്ന് പോലീസ് വ്യക്തമാക്കി.
മാത്രമല്ല ഇത്തരം നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി സുരജിത് കര്‍ പുരകായസ്ഥ പറഞ്ഞു.
ബംഗാളിലെ ചിലയിടങ്ങളിലുണ്ടായ കലാപങ്ങള്‍ നിയന്ത്രണ വിധേയമാണ്. കര്‍ശന നിര്‍ദേശങ്ങള്‍ ഇവിടങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നൽകിയതെന്നും പുരകായസ്ഥ പറഞ്ഞു.
Post Your Comments