Latest NewsKeralaNewsIndia

ഓണററി ഡോക്ടറേറ്റ് നൽകി വൈക്കം വിജയ ലക്ഷ്മിയെ ആദരിച്ചു

ചെന്നൈ: അമേരിക്ക കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇന്റർനാഷണൽ തമിഴ് സർവകലാശാല ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സർവകലാശാല ചാൻസിലർ ഡോ. എ സെൽവിൻ കുമാർ സർട്ടിഫിക്കറ്റ് കൈമാറി. സംഗീതത്തിലെ മികവ് പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയതെന്ന് അധികൃതർ അറിയിച്ചു. ചെന്നൈയിൽ നടന്ന സമ്മേളനത്തിലാണ് സർട്ടിഫിക്കറ്റ് വിജയലക്ഷ്മിക്ക് കൈമാറിയത്.

തനിക്കു ലഭിച്ച അംഗീകാരമാണിതെന്നു വിജയലക്ഷ്മി പ്രതികരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ഒൻപത് പേർക്കാണ് സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button