ഇന്ന് ലോക സംഗീത ദിനം. ജൂണ്‍ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു. 1982-ല്‍ ഫ്രാന്‍സിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്. അന്നത്തെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ജാക്ക് ലാംഗാണ് ഇത് സംഘടിപ്പിച്ചത്. സമ്മര്‍ സോളിസ്റ്റിസിലാണ് ജാക്ക് ലാംഗും മൗറീസ് ഫ്‌ലൂററ്റും ചേര്‍ന്ന് പാരീസില്‍ ഫെറ്റെ ഡി ലാ മ്യൂസിക് ആരംഭിച്ചത്. അതുകൊണ്ടാണ് ലോക സംഗീത ദിനം ഫെറ്റെ ഡി ലാ മ്യൂസിക് എന്ന പേരില്‍ അറിയപ്പെടുന്നത്.
Read Also: മാസങ്ങളോളം അയൽവാസികള്‍ക്ക് അശ്ലീല ഊമക്കത്തുകൾ: മൂന്ന് പേർ പിടിയിൽ
ലോക സംഗീത ദിനം ആരംഭിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും പിന്നിലുള്ള പ്രധാന വ്യക്തിയാണ് ഫ്‌ളൂററ്റ്. ഇന്ത്യ, ഇറ്റലി, ബ്രസീല്‍, ജപ്പാന്‍, ചൈന, മെക്‌സിക്കോ, കാനഡ, മലേഷ്യ, ഗ്രീസ്, റഷ്യ, ഇക്വഡോര്‍, ഓസ്ട്രേലിയ, പെറു, യുകെ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളും സംഗീത ദിനം ആചരിച്ചു.
മനസിന് ശാന്തി നല്‍കാന്‍, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാന്‍, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാന്‍ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സംഗീതം കേള്‍ക്കുന്നത് ഉത്കണ്ഠ, രക്തസമ്മര്‍ദ്ദം, വേദന എന്നിവ കുറയ്ക്കുമെന്നും ഉറക്കത്തിന്റെ ഗുണനിലവാരം, മാനസികാവസ്ഥ, മാനസിക ജാഗ്രത, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്തുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
Post Your Comments