Latest NewsNewsIndiaInternational

ഇസ്രയേലിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി

ടെല്‍ ആവീവ്: ഇസ്രയേലിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലെ ടെല്‍ ആവീവിലേക്ക് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ടെല്‍ ആവീവിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

മാത്രമല്ല ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള നിയമാവലികള്‍ ലളിതമാക്കുമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഇസ്രയേലില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയയും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധം തുടങ്ങിയിട്ട് 25 വര്‍ഷങ്ങൾ മാത്രമാണ് ആയത്. എന്നാൽ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സംയുക്ത പ്രസ്താവനയില്‍ അന്താരാഷ്ട്ര ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടിക്കുവേണ്ടി നേരത്തേ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും മോദിയും പരിശ്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇരു രാജ്യങ്ങളും ഏഴു കരാറുകളില്‍ ഒപ്പിട്ടു. ബഹിരാകാശം, കൃഷി, ജലസംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിലാണു കരാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button