Latest NewsNewsFootballInternationalSports

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് എ​ട്ടു മ​ര​ണം

ലി​ലോം​ഗ്‌​വി:  ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് എ​ട്ടു മ​ര​ണം. തെ​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ലാ​വി​യി​ലാണ് സംഭവം. മരിച്ചവരിൽ ഏ​ഴു പേർ കുട്ടികളാണ്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​ലാ​വി​യുടെ ത​ല​സ്ഥാ​ന​മാ​യ ലി​ലോം​ഗ്‌​വി​യി​ലെ ബി​ൻ​ഗു നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തിൽ ക്ല​ബ് ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്.
സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കാണികൾക്ക് സൗ​ജ​ന്യ പ്ര​വേ​ശ​ന​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പക്ഷേ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കാ​ണി​ക​ളെ പ്രവേശിപ്പിക്കാൻ താമസിപ്പിച്ചു. അത് തി​ക്കും​തി​ര​ക്കും വർധിക്കാനുള്ള കാരണമായി. സ്റ്റേ​ഡി​യ​ത്തി​നു 40,000 പേ​രെ ഉ​ൾ​ക്കൊ​ള്ളാനുള്ള സൗകര്യമുണ്ട്. സീ​റ്റി​നാ​യി തി​ര​ക്കു​കൂ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യതെന്നാണ് ലഭിക്കുന്ന വിവരം. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button