കൊച്ചി: യുക്തിവാദി സനല്‍ ഇടമറുകിനെതിരെ യുവതി രംഗത്ത്. ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയായ യുവതിയില്‍നിന്ന് യുക്തിവാദി സനല്‍ ഇടമറുക് പണം തട്ടിയതായി ആരോപിച്ചാണ് യുവതി ഇടമറുകിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. . ഫിന്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് സനല്‍ ഇടമറുക് 1,525,045 രൂപ തട്ടിയെടുത്തതായാണ് യുവതി ആരോപണം ഉന്നയിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 1-നാണ് സനല്‍ യുവതിക്ക് ഓഫര്‍ ലെറ്റര്‍ ഇമെയില്‍ വഴി നല്‍കിയത്. യുവതിയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളില്‍നിന്നാണ് സനലിന്റെ എസ്ബിഐ മയൂര്‍ വിഹാര്‍ ബ്രാഞ്ച് 87451946413 നമ്പറിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.
സനല്‍ ഇടമറുക് സിഇഒ ആയി പ്രവര്‍ത്തിക്കുന്ന റാഷനലിസ്റ്റ് ഇന്റര്‍നാഷ്ണലില്‍ കണ്ടന്റ് പ്രൊഡ്യുസറുടെ ജോലി നല്‍കാമെന്നായിരുന്നു യുവതിക്ക് സനല്‍ നല്‍കിയ വാഗ്ദാനം. മാസം 1300 യുറോ (95452.85 ഇന്ത്യന്‍ രൂപ) ശമ്പളം നല്‍കുമെന്നാണ് ഓഫര്‍ ലെറ്ററിലെ ഉറപ്പ്. 2015 ഫെബ്രുവരി 10 മുതല്‍ 2016 ഒക്ടോബര്‍ 17 വരെ തവണകളായാണ് 1,525,045 രൂപ യുവതി അടച്ചത്.
യുവതിക്കും കുടുംബത്തിനും യൂറോപ്പിലേക്ക് കുടിയേറുന്നതിനുള്ള സഹായം ചെയ്തുകൊടുക്കാമെന്നും സനല്‍ ഇടമറുക് വാഗ്ദാനം നല്‍കിയിരുന്നതായി യുവതി പറയുന്നു.എന്നാല്‍ പണം നല്‍കിയതിന്റെ രേഖകള്‍ ആവശ്യപ്പെട്ടതോടെ സനല്‍ ഇവരുമായുള്ള ആശയവിനിമയം അവസാനിപ്പിക്കുകയായിരുന്നുവത്രേ.
ഫിന്‍ലന്‍ഡിലെ റഷ്യന്‍ ഏജന്‍സി വഴിയാണ് താന്‍ വിസ തരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു സനല്‍ യുവതിയോട് പറഞ്ഞിരുന്നത്. സനലിനോടുള്ള വ്യക്തി ബന്ധം കണക്കാക്കി പണം കൈമാറിയതിന്റെ രേഖകള്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ പണം കൈമാറിയിട്ട് രണ്ടു വര്‍ഷത്തിന് ശേഷവും വിസയുടെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ ഇവര്‍ സനലിനോട് ഏജന്‍സിക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.
സനല്‍ ഇടമറുക് യുവതിയില്‍നിന്നും പണം വാങ്ങി വഞ്ചിച്ചതറിഞ്ഞ ഫിന്‍ലന്‍ഡിലെ മലയാളി അസോസിയേഷനായ ‘ഫിമ’ പ്രശ്‌നത്തിലിടപെട്ടു. എന്നാല്‍ യുവതിയില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നും അവരുടേത് ആരോപണം മാത്രമാണെന്നും സനല്‍ സംഘടനയെ ധരിപ്പിച്ചു. ഇതോടെ സനലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ യുവതി ഫിമയിലെ അംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു.
സനലിനെതിരെ വഞ്ചനാ കുറ്റത്തിന് യുവതി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം പേരൂര്‍ക്കട പൊലീസ് ഐപിസി 406 (വിശ്വാസ വഞ്ചന), ഐപിസി 420 (വഞ്ചനാ കുറ്റം) എന്നിവ പ്രകാരം കേസെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ആലപ്പുഴ പൊലീസിന് കേസ് കൈമാറിയതായതായും പേരൂര്‍ക്കട പൊലീസ് അറിയിച്ചു.
Post Your Comments