Latest NewsKeralaNews

ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് മോദിയുടെ സമ്മാനം

തിരുവനന്തപുരം: ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് മോദിയുടെ സമ്മാനം. കേരളത്തിൽ നിന്നുള്ള സമ്മാനമാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കരുതിവെച്ചത്. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മോദി നെതന്യാഹുവിന് അത് സമ്മാനിക്കുകയും ചെയ്തു.

മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് ഇന്ത്യയിലെ ജൂതമത ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് രേഖകളുടെ പകര്‍പ്പാണ്. കേരളത്തില്‍ നിന്നുള്ളതാണ് നെതന്യാഹുവിന് സമ്മാനിച്ച രണ്ട് രേഖകളും. ഇത് 10ാം നൂറ്റാണ്ടില്‍ ചെമ്പു ഫലകത്തില്‍ എഴുതിയ സുപ്രധാന രേഖകളുടെ പകര്‍പ്പാണ്. പരമ്പരാഗതമായ രാജകീയ അവകാശങ്ങള്‍ ഇന്ത്യയിലെ ജൂത നേതാവായിരുന്ന ജോസഫ് റബ്ബാന് നല്‍കി കൊണ്ട് ഹിന്ദു രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ നല്‍കിയ അധികാരപത്രമാണ് മോദി സമ്മാനിച്ച സമ്മാനങ്ങളിൽ ആദ്യത്തേത്. ഇത് കൊച്ചിന്‍ ജൂതന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന രേഖയാണ്.

കൊച്ചി മട്ടാഞ്ചേരിയിലെ പരദേശി ജൂതപ്പള്ളിയുടെ സഹകരണത്തോടെയാണ് ചരിത്രപരമായ പ്രധാന്യമുള്ള ഈ അധികാരപത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കിയത്. മോദി സമ്മാനിച്ച രണ്ടാമത്തെ സമ്മാനം ഇന്ത്യയിലെ ജുതമത വിശ്വാസികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകളാണ്. പ്രാദേശിക ഹിന്ദു ഭരണാധികാരി ജുതപ്പള്ളി അധികാരികള്‍ക്ക് ഭൂമിയിലും നികുതിയിലും അവകാശങ്ങള്‍ നല്‍കി കൊണ്ട് നല്‍കിയ അധികാരപത്രത്തിന്റെ പകര്‍പ്പാണിത്. ജുതമത വിശ്വാസികള്‍ക്ക് വ്യാപാര രംഗത്തുണ്ടായിരുന്ന പ്രധാന്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്ന അപൂര്‍വ്വ രേഖകളാണിത്. ഇത് തിരുവല്ലയിലെ മലങ്കര മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ചില്‍ നിന്നാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button