തിരുവനന്തപുരം: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം പുകയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൈനയെ അടിച്ചമര്‍ത്തി മലയാളികള്‍. ഇന്ത്യയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും. സോഷ്യല്‍ മീഡിയയിലൂടെയാണ് ശരിയായ വാക്പോര് നടക്കുന്നത്.
ചൈനീസ് ഒഫീഷ്യല്‍ പേജുകളിലെല്ലാം മലയാളികളുടെ പൊങ്കാലയാണ്. തെറി വിളിച്ചും പരിഹസിച്ചും ചൈനയ ചവിട്ടി മെതിക്കുകയാണ്. പലര്‍ക്കും പൊങ്കാല എന്തിനാണെന്നു പോലും അറിയില്ല എന്നതാണ് തമാശ.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ടെന്നീസ് താരം മരിയ ഷെറപ്പോവയുടെയുമെല്ലാം പേജിനെ പൊങ്കാലകൊണ്ട് നിറച്ച മലയാളികള്‍ക്ക് ചൈനയൊന്നും ഒരു ഇരയേ അല്ല എന്ന മട്ടാണ് ഫേസ്ബുക്കില്‍. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ആണ് ചൈനയുടെ വാര്‍ത്ത എജന്‍സിയായ സിന്‍ഹ്വയുടെ ഔദ്യോഗിക പേജ് ലിങ്ക് നല്കി പൊങ്കാല ഇടാന്‍ ആഹ്വാനം ചെയ്യുന്നത്.
Post Your Comments