Latest NewsNewsGulf

അത്തരം കോളുകളിൽ വിശ്വസിക്കരുത്; യുഎഇ ടെലികോമിന്റെ താക്കീത്

യു.എ.ഇ: എത്തിസലാത്തും ഡു വലിയ തുക സമ്മാനമായി ലഭിച്ചുവെന്ന രീതിയിൽ പല കോളുകൾ ഇപ്പോൾ വരുന്നുണ്ട്. അത്തരം കോളുകൾ വിശ്വസിക്കരുതെന്ന് യു.എ.ഇ ടെലികോം താകീത് ചെയ്തു.

അത്തരം കോളുകൾ ബാങ്ക് അക്കൗണ്ട് മുതലായ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് അറിയുകയും തുടർന്ന് ആ വിവരങ്ങൾ ഉപയോഗിച്ച് പലതരം തട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം തട്ടിപ്പ് കോളുകൾക്കെതിരെ ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ഇതിന്റെ ദോശ വശങ്ങളെ പറ്റി മനസിലാക്കിപ്പിക്കുന്നതിനായി ബോധവത്കരണ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയകൾ തുടങ്ങിയവയിലൂടെ ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനുവേണ്ടി ബന്ധപ്പെട്ട സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. ആയിരകണക്കിന് ആളുകളാണ് യു.എ.യിൽ മാത്രമായി ഇത്തരത്തിൽ വഞ്ചിതരായത്. ഇത്തരക്കാർക്ക് തക്കതായ ശിക്ഷ നൽകുമെന്ന് ഇവർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button