ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍ രാജ്യംവിട്ടവരുടെ കണക്കുകൾ പുറത്ത്. 31 പേരാണ് രാജ്യം വിട്ടതെന്നാണ് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചത്.
Read Also: പോലീസ് ഉദ്യോഗസ്ഥനെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച പാകിസ്ഥാൻ സ്വദേശി വിചാരണ നേരിടുന്നു
പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുന്ന നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും അടക്കമുള്ളവരും ഈ പട്ടികയിൽ ഉണ്ട്. വിജയ് മല്യ, ലളിത് മോദി, ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു.
Post Your Comments