Latest NewsGulf

യു.എ.ഇയിലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് : ഫോണില്‍ ഈ സന്ദേശം വന്നാല്‍ ശ്രദ്ധിയ്ക്കുക

ദുബായ് : ഫോണില്‍ ഈ സന്ദേശം വന്നാല്‍ ഒരിയ്ക്കലും തുറന്നു നോക്കുകയോ അത് വായിക്കാന്‍ ശ്രമിക്കുകയും ചെയ്യാതിരിക്കുക. യുഎഇയിലെ ജനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി ജനങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതിയിലെ കേസുമായി ബന്ധപ്പെട്ട് ഒരു എസ്എംഎസ് ലഭിക്കുകയും ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുക. ഒരു കാരണവശാലും ഇത് തുറക്കരുതെന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തലാണ് ലക്ഷ്യമെന്നും ടിആര്‍എയുടെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം അറിയിച്ചു.

Read Also : ദുബായില്‍ 13കാരിയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം

കോടതിയില്‍ അവശേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം എന്ന രീതിയിലുള്ള എസ്എംഎസ് ആണ് വ്യാപകമായി പ്രചരിക്കുന്നത്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുക. എന്നാല്‍, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിക്കുമെന്നും പ്രമുഖ പത്രമായ അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പരിചയമില്ലാത്ത ആളുകളുടെ ഇ-മെയിലുകള്‍ തുറക്കുകയോ കൃത്യമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button