Latest NewsNewsInternationalOmanGulf

ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്

മസ്‌കത്ത്: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെയാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ ശേഷം അവ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്ന പ്രവണത നിയമ പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന് പോലീസ് അറിയിച്ചു.

Read Also: ‘ഓരോ ഹിന്ദുവും നാല് കുട്ടികളെ ജനിപ്പിക്കണം, അതില്‍ രണ്ട് പേരെ ആർ.എസ്.എസിന് നല്‍കണം’: വിവാദ പരാമർശവുമായി സാധ്വി ഋതംബര

വിദേശങ്ങളിൽ നിന്ന് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഇരുന്ന് കൊണ്ട് ഒമാനിലെ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകി അവരുടെ പേരിൽ ഒമാനിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ആവശ്യപ്പെടുകയാണ് തട്ടിപ്പ് സംഘങ്ങൾ. തുടർന്ന് ഇത്തരം സംഘങ്ങൾ ഈ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇരകളിൽ നിന്ന് കൈവശപ്പെടുത്തുകയും, അവ സംശയകരമായ പല സാമ്പത്തിക ഇടപാടുകൾക്കായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായും അധികൃതർ വ്യക്തമാക്കി.

ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button