KeralaLatest NewsNews

ജി.എസ്.ടിയുടെ മറവിൽ ചൂഷണം നടത്തുന്നവർക്കെതിരെ ഫേസ്ബുക്കിലൂടെ പരാതിപ്പെടാം

തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവിൽ ചൂഷണം നടത്തുന്നവർക്കെതിരെ ഫേസ്ബുക്കിലൂടെ പരാതിപ്പെടാം. സർക്കാരിനു നികുതിയിളവ് മറച്ചുവെച്ച് പരമാവധി വിലയുടെ മുകളില്‍ വീണ്ടും നികുതി ചുമത്തുന്നതിന്റെ തെളിവായി ഒട്ടേറെ ബില്ലുകള്‍ ലഭിക്കുന്നുണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

നികുതിവകുപ്പിന്റെ https://www.facebook.com/postbillshere/ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരം ബില്ലുകള്‍ അപ്ലോഡ് ചെയ്യണം. ഈ ബില്ലുകള്‍ നല്‍കിയ കടകളില്‍ പരിശോധനയുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നിലവിലുള്ള വിലയുടെമേല്‍ അഞ്ച്, 12, 18 ശതമാനം നികുതിയാണ് ഹോട്ടലുകളില്‍ ഈടാക്കുന്നത്. എ.സി. റെസ്റ്റോറന്റുകളെല്ലാം വലിപ്പച്ചെറുപ്പമില്ലാതെ 18 ശതമാനം ഈടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button