ഹൈദരാബാദ്: ബിയർ ആരോഗ്യത്തിനു ഗുണകരമാണെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് എക്സൈസ് മന്ത്രി കെ.എസ്. ജവഹര്‍ വിവാദ കുരുക്കിൽ. സംസ്ഥാനത്തിന്റെ മദ്യനയത്തെ പറ്റിയുള്ള ചർച്ചക്കിടയിൽ മന്ത്രി നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് എതിർ പാർട്ടികൾ ഉള്പപ്പടെയുള്ളവർ പ്രതിക്ഷേധവുമായി രംഗത്തെത്തി.
ബിയർ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണെന്നും ബിയറിന്റെ പ്രചാരണത്തിന് വേണ്ടി സംസ്ഥാന സർക്കാർ പദ്ധതികൾ കൊണ്ടുവരുമെന്നും പറഞ്ഞ മന്ത്രി ഉയർന്ന തോതിൽ ആൽക്കഹോളുള്ള മദ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തിരുന്നു.
അങ്ങനെയെങ്കിൽ മെഡിക്കൽ സ്റ്റോറുകളിൽ കൂടി ബിയർ ലഭ്യമാക്കാം എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് വനിതാ നേതാവും എം.എല്‍എയുമായ ആര്.കെ റോജ പ്രതികരിച്ചു.
Post Your Comments