MollywoodLatest NewsCinemaMovie SongsEntertainment

എന്തുചെയ്യണമെന്നു അറിയില്ല; രാമലീലയുടെ സംവിധായകന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയില്‍ നടന്‍ ദിലീപിനു പങ്കുണ്ടെന്ന ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ ചിത്രമായ രാമലീല ഉൾപ്പടെയുള്ള സിനിമകളാണ് പ്രതിസന്ധിയില്‍. ഇൗ വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് ജൂലൈ 21ലേക്ക്  മാറ്റി. ചിത്രത്തിന്റെ ജോലികൾ പൂർത്തീയാവാത്തതിനാലാണ് റിലീസ് മാറ്റിയതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.

എന്നാല്‍ ചിത്രത്തിന്‍റെ ഡബ്ബിങ് പൂർത്തിയായി വരുന്നതേയുള്ളൂവെന്നും തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും എന്താകുമെന്ന് ഒരു നിശ്ചയവുമില്ലെന്നും പറയുന്ന ഒരു വോയ്സ് ക്ലിപ്പ് അരുൺ ഗോപിയുടേതാണെന്ന രീതിയില്‍ വാട്ട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ‘‘എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ബ്ലാങ്കാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായൻ പറഞ്ഞിരിക്കുന്നത് പടം 21 –ന് തന്നെ പുറത്തിറക്കണം എന്നാണ്’’ ഇങ്ങനെയാണ് നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വോയ്സ് ക്ലിപ്പ്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ കൊച്ചിവിട്ടു പോകരുതെന്ന് ദിലീപിനു നിര്‍ദ്ദേശമുണ്ട്. അതിനാല്‍ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന മറ്റു ദിലീപ് ചിത്രങ്ങള്‍ എന്തുചെയ്യണം എന്നറിയാതെ ഇരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കമ്മാരസംഭവം, ‘ഡിങ്കന്‍ ത്രിഡി’ എന്നീ ചിത്രങ്ങൾ ഷൂട്ടിങ് പാതിയായ അവസ്ഥയിലാണ്.

രാമലീല നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. രാധികാ ശരത് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായ വക്കീലായി ദിലീപ് എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button