Latest NewsNewsIndia

റോഡുകളുടെ കുഴിയടച്ച് 12 കാരന്‍; കാരണം ഇതാണ്

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ ഒരു റോഡുകളുടെ കുഴിയടച്ച് 12 കാരന്‍. വലിയ കാര്‍ബോഡ് പെട്ടിയില്‍ കല്ലുകള്‍ നിറച്ച് ഒരു പന്ത്രണ്ട് കാരന്‍ റോഡിലെ കുഴിയടയ്ക്കുന്നത് ഈ നഗരത്തിലെ നിത്യ കാഴ്ചയാണ്. ആരും ഈ കുട്ടിയെ കൊണ്ട് പണിഎടുപ്പിക്കുന്നതല്ല. മറിച്ച് രവി തേജ എന്ന ഗസിഗുണ്ട് സ്വദേശി ഈ ജോലി സ്വയം ഏറ്റെടുത്ത് ചെയ്യുന്നതാണ്.

ഒരിക്കല്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ തല പൊട്ടി ചോര ഒലിച്ച് റോഡില്‍ കിടന്നത് തേജ നേരിട്ടു കണ്ടു. അന്ന് മുതലാണ് തേജ ഇനിയാര്‍ക്കും റോഡിലെ കുഴികള്‍ മൂലം ഒരപകടം സംഭവിക്കരുതെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ റോഡിലെ കുഴികളടയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

നിര്‍മാണ തൊഴിലാളിയായ സൂര്യനാരായണനും വീട്ടമ്മയായ നാഗമണിയുമാണ് രവിതേജയുടെ മാതാപിതാക്കള്‍. റോഡിൽ ഇത്തരത്തിൽ നിരവധി അപകടമരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കുഴിയടയ്ക്കാന്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നതിലും നല്ലത് രവി തേജ കുഴിയടയ്ക്കുന്നത് തന്നെയാണെന്നാണ് മാതാപിതാക്കളുടെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button