ഡൽഹി: ഡൽഹിയിൽ പന്ത്രണ്ടുകാരനെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. തുടർന്ന് കുട്ടിയെ വടികൊണ്ട് അടിച്ച് അവശനാക്കി. കുട്ടി നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ ഡൽഹി പോലീസിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും സ്വാതി പലിവാൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേർ ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments