കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം ഓഫീസിന് മുന്നിലൂടെയുള്ള 200 മീറ്റർ മാത്രമുള്ള ചെല്ലിയൊഴുക്കം റോഡിൽ 40 സെന്റിമീറ്റർ ആഴമുള്ള കുഴി ഉൾപ്പെടെ 45 കുഴികളുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോട്ടയം നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ടാറും മണ്ണും ഒലിച്ചു പോയ അവസ്ഥയാണ് റോഡിലുള്ളത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Read Also: തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ഭൂരിഭാഗം ഇടങ്ങളും വെള്ളക്കെട്ടിനടിയിൽ, സ്കൂളുകൾക്ക് അവധി
Post Your Comments