ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയക്ക് കണ്ഠമിടറി. അദ്ദേഹം തന്നോട് പെരുമാറിയിരുന്നത് പിതാവിന്റെ വാത്സല്യത്തോടെയാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രാഷ്ട്രപതി സ്ഥാനത്ത് നിന്ന് പടിയിറങ്ങന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തോടുള്ള തന്റെ അടുപ്പവും ആത്മബന്ധവും തുറന്നു പറഞ്ഞത്. മോദിയുടെ പ്രവര്‍ത്തനത്തെ രാഷ്ട്രപതിയും അഭിനന്ദിച്ചു.
രാഷ്ട്രപതിയെ കുറിച്ചുള്ള ‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി: എ സ്റ്റേറ്റ്‌സ്മാന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഇരു നേതാക്കളുടെയും അപൂര്‍വ പരാമര്‍ശങ്ങള്‍. രാഷ്ട്രപതിയായ ശേഷമുള്ള പ്രണബിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഉള്ളിന്റെയുള്ളില്‍ നിന്നാണ് രാഷ്ട്രപതിയെ കുറിച്ചുള്ള തന്റെ വാക്കുകളെന്ന് വ്യക്തമാക്കിയ മോദി രാഷ്ട്രീയപരമായ ഭിന്നതകള്‍ക്കിടയിലും അദ്ദേഹം തന്നെ ചേര്‍ത്തുനിര്‍ത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണബ് മുഖര്‍ജി തനിക്ക് നല്‍കിയ പിന്തുണകളെ കുറിച്ച് സംസാരിക്കുമ്പോള്‍ മോദി വികാരഭരിതനായതായും വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘അച്ഛന്‍ മകനോടെന്ന പോലെയാണ് പ്രണബ് മുഖര്‍ജി എക്കാലവും തന്നോട് പെരുമാറിയിട്ടുള്ളത്. പ്രധാനമന്ത്രിയായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ആശ്രയിക്കാന്‍ പ്രണബ് മുഖര്‍ജിയുടെ കരങ്ങള്‍ ഉണ്ടായിരുന്നതാണ് തന്റെ ഭാഗ്യമെന്നും’ നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments