ജറുസലേം: ഇസ്രയേല്‍ സന്ദര്‍ശിനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ മലയാളി സംഘത്തിന്റെ സ്വാഗതനൃത്തവും. ബുധനാഴ്ച ടെല്‍ അവീവ് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നാലായിരത്തോളം ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാന്‍ എത്തുന്ന ചടങ്ങിലാണ് മലയാളി സംഘം നൃത്താവിഷ്‌കാരം അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി അരുണ്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ‘വന്ദേമാതരം’ പ്രമേയമാക്കിയുള്ള നൃത്തപരിപാടിയുമായി തയ്യാറെടുക്കുന്നത്. ത്രിവര്‍ണ പതാകയുടെ വര്‍ണങ്ങളിലുള്ള വേഷമണിഞ്ഞ് ഭരതനാട്യവും കുച്ചിപ്പുഡിയും സംയോജിപ്പിച്ചുള്ള ഫ്യൂഷന്‍ നൃത്തമാണ് അവതരിപ്പിക്കുന്നത്.
നേരത്തെ, മോദിയ്ക്ക് അപ്രതീക്ഷിത സമ്മാനം ഒരുക്കിയ ഇസ്രയേല്‍ ജനതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിഥിയായെത്തുന്ന പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ സ്വാഗതസന്ദേശം നല്‍കുന്ന ഇസ്രായേല്‍ ജനതയുടെ വിഡിയോ അവരുടെ എംബസി തന്നെയാണ് ട്വീറ്റ് ചെയ്തത്.
Post Your Comments