ന്യൂഡല്‍ഹി: ബാഗ്ദോഗ്ര വിമാനത്താവാളത്തില്‍ നിന്നും പറന്നുയര്‍ന്ന എ1 880 എയര്‍ ഇന്ത്യാ വിമാനമാണ് എ സി തകരാറായത് കാരണം വിയര്‍ത്തൊലിച്ചു യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് യാത്രക്കാരെല്ലാം കടലാസ് കഷണങ്ങള്‍ ഫാനാക്കി ഉപയോഗിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. സംഭവത്തിനെതിരെ യാത്രക്കാര്‍ പ്രതിഷേധം നടത്തി. എന്നാല്‍ എയര്‍ ഇന്ത്യ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
ബാഗ്ദോഗ്രയില്‍ നിന്നും 168 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം സമയത്ത് തന്നെ ഡല്‍ഹിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. പറന്നുയര്‍ന്ന ഉടനെ വിമാനത്തിലെ എ സി പ്രവര്‍ത്തിക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഉടനെ ശരിയാകുമെന്നായിരുന്നു വിമാന ജീവനക്കാരുടെ മറുപടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ സമയം കഴിഞ്ഞിട്ടും എ സി പ്രവര്‍ത്തിക്കാതിരുന്നതോടെ ചിലര്‍ ഓക്സിജന്‍ മാസ്ക് ഉപയോഗിച്ചെങ്കിലും അതും പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments