Latest NewsKeralaNattuvarthaNews

ജി.എസ്.റ്റിക്ക് മധുരം വിതരണം ചെയ്തു വൻ വരവേൽപ്പ്

നെയ്യാറ്റിൻകര: ഒരു രാജ്യം, ഒരു നികുതി എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (G.S.T)യെ സ്വാഗതം ചെയ്തു കൊണ്ട് ഭാരതീയ ജനതാ പാർട്ടി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, അമരവിള വാണിജ്യനികുതി ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർക്കും, യാത്രക്കാർക്കും, നാട്ടുകാർക്കും മധുര പലഹാര വിതരണം നടത്തി. ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ജി.സുരേഷ് തമ്പി ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി.ഹരി, അതിയന്നുർ ശ്രീകുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ: പുഴക്കുന്ന് ശ്രീകുമാർ, ആശ്രമം പ്രശാന്ത്, കൗൺസിൽ പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, നേതാക്കളയായ മഞ്ചത്തല സുരേഷ്, ശ്രീലാൽ, രാമേശ്വരം ഹരി, ജയചന്ദ്രൻ, ശ്രീകുമാരിയമ്മ, കാന്തള്ളുർ സജി, ആലുപൊറ്റ ശ്രീകുമാർ, ഷിബു , മോഹനൻ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജംഗ്ഷനിൽ പാർട്ടി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button