KeralaLatest NewsNews

ഒരു കോടിയുടെ നിരോധിത നോട്ടുമായി സംഘം അറസ്റ്റിൽ: കുഴൽപ്പണ ഇടപാടെന്ന് സംശയം

പെരിന്തല്‍മണ്ണ: ഒരുകോടിരൂപയുടെ നിരോധിത നോട്ടുകളുമായി മൂന്നു പേരടങ്ങുന്ന സംഘം പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശി കുഞ്ഞുമൊയ്തീന്‍ , തേക്കിന്‍കോട് മുഹമ്മദ് റംഷാദ്, പട്ടിക്കാട് നിസാം എന്നിവരെയാണ് പോലീസ് പിടി കൂടിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും.

വണ്ടിയുടെ നമ്പർ ഉൾപ്പെടെയായിരുന്നു രഹസ്യ വിവരം ലഭിച്ചത്.ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് പെരിന്തല്‍മണ്ണയില്‍ നിരോധിത നോട്ടുകള്‍ പിടികൂടുന്നത്. നിരോധിത കറന്‍സി മാറ്റാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ മലപ്പുറം, പാണ്ടിക്കാട്, വേങ്ങര, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ മേഖലകളിലുള്ളതായി പോലീസ് പറയുന്നു.

കുഴല്‍പണ ഇടപാടുകാരുമായി പ്രതികള്‍ക്കു ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. കൂടാതെ ഗൾഫ് മേഖലയിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോട്ടു മാറാൻ ജൂൺ 30 വരെയുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തിൽ ഈ നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കുമെന്ന്‌ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button