ആലപ്പുഴ: നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ക്യാമറ സ്ഥാപിക്കുന്നു. ദൈനംദിന ഓഫീസ് കാര്യങ്ങള്‍ നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലിയെടുക്കുന്നുണ്ടോ എന്നറിയാനും വേണ്ടിയാണ് പുതിയ പരിഷ്ക്കരണം. സി.സി. ടി.വി. ക്യാമറകള്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി.
ഇതോടെ പണിചെയ്യാത്തവരും പ്രശ്‌നക്കാരും ഇനി ക്യാമറയില്‍പ്പെടും. ക്യാമറകള്‍ സ്ഥാപിക്കുന്നത് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ്. ഇതുസംബന്ധിച്ച് കോര്‍പ്പറേഷനുകളും നഗരസഭകളും പ്രോജക്ട് തയ്യാറാക്കണം. ഇതിനനുസരിച്ചായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക.
ആയിരക്കണക്കിനു പരാതികളാണ് നഗരസഭകളെയും കോര്‍പ്പറേഷനുകളെയും പറ്റി സര്‍ക്കാരിന് നിത്യേനലഭിക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥരുടെ പെരുമാറ്റംമുതല്‍ ജോലിയിലെ ഉദാസീനത, കൈക്കൂലി തുടങ്ങിയ പരാതികളും വ്യാപകമാണ്. പക്ഷെ ഈ പരാതികളൊന്നും ഉദ്യോഗസ്ഥര്‍ സമ്മതിക്കാറില്ല. എന്നാൽ ഇനി പരാതികളുണ്ടായാല്‍ ക്യാമറ തെളിവാകും.
Post Your Comments