
സിനിമയില്‍ ക്യാമറയ്ക്ക് മുന്‍പിലുള്ള അഭിനയം മാത്രമാണ് നടക്കുന്നതെന്നും ആയതിനാല്‍ സ്വന്തം ജീവിതത്തിലും സാധാരണക്കാരുമായി കൂടുതല്‍ ഇടപെടാന്‍ ശ്രമിക്കണം എന്ന പ്രസ്താവനയുമായി ബോളിവുഡ് നടന്‍ ബോമന്‍ ഇറാനി രംഗത്ത്.
മുന്നാ ഭായ് എം.ബി.ബി.എസ്,ത്രീ ഇടിയറ്റ്സ്,ലഗേ രഹോ മുന്നാ ഭായ്,പി.കെ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം പ്രേഷക മനസ്സില്‍ ഇടം നേടിയത്.
ജല്‍ക്കി എന്ന പുതിയ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ഈ നടന്‍ പറയുന്നതിങ്ങനെ “പലപ്പോഴും ഒരുപാട് സിനിമകള്‍ ഒക്കെ ലഭിച്ച് ആരാധകരൊക്കെ ആവുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പല നന്മകളും ചെയ്യാന്‍ മറക്കുന്നതും അവരുമായി ഇടപെഴുകാന്‍ വിസ്സമ്മതിക്കുന്നതും ശരിയല്ല. നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി കണ്ടുമുട്ടുന്ന ചിലരെങ്കിലും നമുക്ക് അഭിനയിക്കാനുള്ള ഓരോ ആശയങ്ങള്‍ നല്‍കുന്നുണ്ട്.എല്ലാവരുമായി നല്ല രീതിയിലുള്ള ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍”.
ബോമന്‍ അഭിനയിച്ച എല്ലാ സിനിമകളും മാനുഷിക മൂല്യങ്ങള്‍ ഉള്ളതും ,അതോടൊപ്പം ഒരിക്കലും താര മൂല്യത്തിന് വേണ്ടി മാത്രം അഭിനയിക്കുന്നതല്ല എന്നും വ്യക്തമാണ്. അഭിനയം എന്നത് നിസ്സാരകാര്യമല്ല. പ്രതീക്ഷിക്കുന്ന രീതിയില്‍ മുന്നോട്ട് പോവണം എന്ന് വാശിപിടിക്കുന്നതും നന്നല്ല. അതുകൊണ്ട് തന്നെ,ക്യാമറയ്ക്ക് അപ്പുറം എന്നും എല്ലാവരിലും ഒരാളായി അവരുമായി ബന്ധപെട്ട് നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments