ആംബുലന്‍സിനകത്ത് യുവതി പ്രസവവേദനയിൽ പുളയുമ്പോൾ പുറത്ത് കാവലായി 12 സിംഹങ്ങൾ. ജൂണ്‍ 29 രാത്രി ഗുജറാത്ത് സ്വദേശിനിയായ മാന്‍ഗുബെന്‍ മാക്ക്വാനയ്ക്ക് ഒരിക്കലും മറയ്ക്കാന്‍ കഴിയില്ല. യാത്രാ മധ്യേ ഗീർവനത്തിനുള്ളിൽ ആംബുലന്‍സിനകത്തുവെച്ചാണ് മാന്‍ക്വ കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സമയം 20 മിനിറ്റു നേരത്തോളം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെ 12 സിംഹങ്ങൾ വാഹനം തടഞ്ഞു.
വ്യാഴാഴ്ച്ച പുലര്‍ച്ച 2.30 ഓടുകൂടിയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയേയും കൊണ്ട് ഉള്‍ഗ്രാമമായ അര്‍മേലിയില്‍ നിന്ന് ജഫ്രാബാദ് ആശുപത്രിയില്‍ പോകുകയായിരുന്നു ആംബുലന്‍സ്.ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നത് കണ്ട് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആംബുലന്‍സിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍ ആവശ്യപ്പെട്ടു. ഈ സമയം മനുഷ്യ സാമീപ്യം മണത്തറിഞ്ഞ് സിംഹം ആംബുലന്‍സിനടുത്ത് പാഞ്ഞടുക്കുകയായിരുന്നു . 20 മിനിട്ടുകൾക്ക് ശേഷം തുടര്‍ന്ന് സിംഹത്തിന്റെ ചലനങ്ങള്‍ മനസിലാക്കി ഡ്രൈവർ വണ്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments