ലോകത്ത് ഏറ്റവും കൂടുതൽ മക്കൾക്കു ജനനം നൽകിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റൻസി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളിൽ 38 കുഞ്ഞുങ്ങളെയാണ് മറിയം പ്രസവിച്ചത്. ഹൈപ്പർ ഓവുലേഷൻ എന്ന പ്രത്യേക ശാരീരിക അവസ്ഥയുടെ ഭാഗമായാണ് മറിയം 38 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതിന്റെ ഫലമായി ആറു ജോഡി ഇരട്ടക്കുട്ടികളും നാലു സെറ്റ് ട്രിപ്‌ലെറ്റുകളും (ഒറ്റ പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ ) മൂന്നു മൂന്നുസെറ്റ് ക്വാട്രിപ്പിളുകളും (ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾ ) രണ്ട് ഒറ്റ കുഞ്ഞുങ്ങളുമാണ് മറിയയ്ക്ക് ജനിച്ചത്.
പലവിധത്തിലുള്ള ഗർഭ നിരോധന മാർഗങ്ങൾ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നാണ് മറിയം പറയുന്നത്. 38 കുഞ്ഞുങ്ങൾ ഉള്ളത് ഒരു അനുഗ്രഹമായാണ് താൻ കാണുന്നതെന്നും അവർ വ്യക്തമാക്കുന്നു. 12 വയസുള്ളപ്പോഴായിരുന്നു മറിയത്തിന്റെ വിവാഹം.
Post Your Comments