KeralaLatest News

ടോള്‍ ബൂത്തില്‍ പുതിയ പരിഷ്‌ക്കാരം: അറിഞ്ഞിരിക്കണം

കൊച്ചി: സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ പുതിയ പരിഷ്‌ക്കാരം. ടോള്‍ കളക്ഷന്‍ ക്യൂവില്‍ ഒരേസമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത്തരം അവസ്ഥ ഒഴിവാക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്.

ടോള്‍ ബൂത്തുകളില്‍ നിരവധി tവാഹനങ്ങള്‍ നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. ക്യൂ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന്‍ റവന്യൂ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.

ഇവിടെ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ക്യൂവില്‍ കിടക്കുന്ന സാഹചര്യമുണ്ടായാല്‍ വാഹനങ്ങള്‍ കടത്തി വിടണമെന്നും നിര്‍ദ്ദേശമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button