CinemaLatest NewsMovie SongsEntertainmentReader's Corner

ഭാര്യയായാലും ശരീരം വിൽക്കുന്നവളായാലും അവളായിരിക്കണം ആ ശരീരത്തിന്‍റെ അധിപ; തനൂജ ഭട്ടതിരി

എഴുത്തുകാരി തനൂജാ ഭട്ടതിരി കേരളത്തിലെ കഴിഞ്ഞ ദിവസത്തെ ചൂടേറിയ ചര്‍ച്ചയായി മാറിയ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മാധ്യമ വിചാരണകളെ വിശകലനം ചെയ്യുന്നു. കൊച്ചിയില്‍ ആക്രമിക്കാപ്പെട്ട ന്നടിയെ വീണ്ട്ടും വീണ്ടും വാക്കുകള്‍ കൊണ്ട് അധിക്ഷേപികുന്നത് ശരിയല്ല. എന്നാല്‍ ആരോപണത്തിന്റെ പേരില്‍ ഒരാളെ ക്രൂശിക്കുന്നതും ന്നാല്ലതല്ലെന്നും തനൂജ പറയുന്നു. ഒരു പെണ്ണിനെയും അവളുടെ സമ്മതമില്ലാതെ ഒന്നു തൊടാൻ പോലും സാധിക്കാത്ത കാലം വരണം.അത് ഭാര്യയായാലും ശരീരം വിൽക്കുന്നവളായാലും അത് അങ്ങനെ തന്നെയാവണം.ഒരാൾക്ക് ഈ ഭൂമിയിൽ സ്വന്തമായി ഒന്നു മാത്രമേയുള്ളു.അത് സ്വന്തം ശരീരമാണ്. അതിന്റെ പൂർണാധികാരം അവനവനാണ്.. ഒരുത്തനും കയറി നിരങ്ങാനുള്ളതല്ല എന്ന്തനൂജ പറയുന്നു.

തനൂജയുടെ കുറിപ്പ് പൂര്‍ണ്ണ രൂപം

ഒരു സാധാരണ മലയാളി ,സിനിമ ലോകവുമായി ബന്ധപ്പെട്ട വിവാദത്തിൽ, അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ സംഭവ വികാസങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു. നടനാണോകുറ്റവാളി അതോഅയാൾ നിഷ്കളങ്കനോ!ഒരു കൂട്ടരുടെ വാർത്ത വായിക്കുമ്പോൾ നടനെ ഇപ്പാൾ അറസ്റ്റ് ചെയ്യ്യമെന്ന് തോന്നും. പിന്നെ ചിലവവായിക്കുമ്പോൾ അയ്യോ പാവം., എന്നും .രണ്ടിലൊന്നറിഞ്ഞാൽ ഒന്നുറങ്ങാമായിരുന്നു എന്ന മട്ടിൽ ടിവിക്കു മുന്നിൽ പൊതു ജനം, ! നടന്റെ കാര്യത്തിൽ ഇങ്ങനെ ആണെങ്കിൽ അവഹേളനം സഹിച്ച നടിയുടെ കാര്യത്തിൽ പെതുവെ ആർക്കും കൂടുതൽ് ഒന്നും പറയാനില്ല.”വല്ലാത്ത ചെയ്ത്തായി പോയി അത് താനായിരുനുന്നെങ്കിലോ”എന്നോർത്ത് സ്വബോധമുള്ളഓരോ പെണ്ണുംനടുങ്ങി.എന്നിട്ടും ഇതുവരെ ഒന്നും തെളിഞ്ഞില്ല. വീണ്ടും നടൻ നടത്തിയ പ്രകോപനപരമായ ചില വാക്കുകൾ, സിനിമാ രംഗത്തെ പ്രമുഖർ നടത്തിയ അഭിപ്രായങ്ങൾ ഒക്കെ കേസിനെ വീണ്ടും സജീവമാക്കി.കേരളം മുഴുവനും, മലയാളികൾ എവിടെയുണ്ടോഅവിടെയുള്ളവരെക്കെഒറ്റക്കും തെറ്റയക്കും ഈ വിഷയം ചച്ച ചെയ്തു. സിനിമാക്കാരുടെ സംഘടനയായ അമ്മ വിഷയം സ്വയം അവത രിപ്പിക്കുകയും സജീവ ചർച്ച നടത്തുകയും, ചില ഉറച്ച തീരുമാനങ്ങളിലെത്തുകയും വേണമായിരുന്നു.

അമ്മയുടെ ഈ യോഗത്തിൽ ഇത് ചര്‍ച്ച ചെയ്യണമെന്ന് അതിലെ അംഗങളായ ഓരോ സ്ത്രീകളും ആഗ്രഹിച്ചി രുന്നിരിക്കണം.ആര് ചെയ്തതാണെങ്കിലും ഇനി ഒരു സ്ത്രീക്ക് ഇതനുഭവിക്കാനുള്ള ദുര്യോഗം ഉണ്ടാകാതിരിക്കാൻ അത് സഹായിക്കമായിരുന്നു.സുരക്ഷ തുടങ്ങുന്നതും ഒടുങ്ങുന്നതും മനസ്സിലാണല്ലോആ ഒരു ധൈര്യം പകരുക സമയത്തിന്റെ ആവശ്യമായിരുന്നു.ദിലീപിനെ എനിക്ക് നേരിട്ടറിയാം.ഡിനിമാ ലേകത്തെ ഏറ്റവും ചെറിയ ജോലി ചെയ്യുന്ന ഒരാളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും, അനാഥരായ മറ്റുപലർക്കുവേണ്ടിയുoഅവർ ആശുപത്രയാലാണെന്നറിഞ്ഞാൽ ഉടൻ അദ്ദേഹം വിളിക്കാറുണ്ട്.മെഡിക്കൽ സൈഡിൽ നിന്നും, ആള് രക്ഷപ്പെടാൻ എന്തൊക്കെ ചെയ്യണോഅതൊക്കെ ചെയ്യണം.എന്നു പറഞ്ഞുവരുന്ന ഫോൺ.കൃത്യമായ ഫോളോഅപ്പുകൾ .

സത്യം.. ദിലീപിന്റെ ഈ ചിത്രം മനസ്സിൽ നിന്ന് മായരുതേ എന്ന് ഞാനാഗ്രഹിക്കുന്നു. ദിലീപ് കുറ്റക്കാരനല്എന്നു തെളിഞ്ഞാൽ ഈ പറഞ്ഞതെന്നും ആർക്കും തിരിച്ചെടുക്കാനുമാവില അതു കൊണ്ട് തന്നെ വാക്കുകൾ മനുഷ്യർ സൂക്ഷിചു പയോഗിക്കണം.എന്നാൽ നടിയെ ഉപദ്രവിച്ചത് ഏത് കൊലക്കൊമ്പൻ ആയാലും പിടിക്കപ്പെട്ടണമെന്നാഗ്രഹിക്കുന്നു.അവർ മാതൃകാ പരമായി ശിക്ഷിക്കപ്പെടണമെന്നും.

ഞാൻ നടിയോടൊപ്പമാണ്. ആരാണ് ഉപദ്രവിച്ചത് എന്നത് തെളിഞ്ഞു വരട്ടെ.ഏത് ശക്തികളാണ് പിന്നിലെങ്കിലും അവർ കരുത്തരായിരിക്കും. എന്നാൽ സ്ത്രീയായി രിക്കുകയും അപമാനിതയാകുകയുംവീണ്ടും തേജോവധം ചെയ്യപ്പെടുകയുമാ കുപോൾ ആരൊക്കെ അവൾക്കൊപ്പമുണ്ടാ കുമെന്ന് ഓരോ സ്ത്രീക്കുമറിയാം. ഞാൻ അന്നേ പറഞ്ഞില്ലേ? നീ അഹങ്കരിച്ചില്ലേ? നീ തോന്യാസം നടന്നതല്ലേ തുടങ്ങി ചേ,ദ്യങ്ങൾ മാത്രമായിരിക്കും ചുറ്റിലും, അടുത്തുള്ള ചിലസുഹൃത്ത്യക്കളും ഒരിക്കലും കേട്ടിട്ട് കൂടിയില്ലാത്ത കുറേ മനുഷ്യരും ആയിരിക്കും ഇത്ത്രം അപകടതതിൽ പെടുന്നവർക്ക് ആശ്രയം.

wcc പോലെയുള്ള സംഘടനകളുടെ പ്രസക്തി അതിനാലാണെന്നാണ് എനിക്ക് തോന്നുന്നത്.ഒരു പെണ്ണിനെയും അവളുടെ സമ്മതമില്ലാതെ ഒന്നു തൊടാൻ പോലും സാധിക്കാത്ത കാലം വരണം.അത് ഭാര്യയായാലും ശരീരം വിൽക്കുന്നവളായാലും അത് അങ്ങനെ തന്നെയാവണം.ഒരാൾക്ക് ഈ ഭൂമിയിൽ സ്വന്തമായി ഒന്നു മാത്രമേയുള്ളു.അത് സ്വന്തം ശരീരമാണ്. അതിന്റെ പൂർണാധികാരം അവനവനാണ്.. ഒരുത്തനും കയറി നിരങ്ങാനുള്ളതല്ല !

shortlink

Related Articles

Post Your Comments

Related Articles


Back to top button