കോഴിക്കോട്: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായത് മെട്രോമാന്‍ ഇ. ശ്രീധരന്റെ മാത്രം പരിശ്രമം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോള്‍ കേരളത്തിലെ ഒരു മന്ത്രി മാത്രം പറയുന്നത് ഇങ്ങനെ.
കൊച്ചി മെട്രോ ഈവര്‍ഷംതന്നെ യാഥാര്‍ഥ്യമായത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചതുകൊണ്ട് മാത്രമാണെന്നാണ് മന്ത്രി ജി. സുധാകരന്റെ അഭിപ്രായം . ഇ. ശ്രീധരന് മാത്രം മെട്രോയുണ്ടാക്കാനാവില്ല. കേരളസര്‍ക്കാരാണ് പണം നല്‍കിയത്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എങ്ങനെ മുന്നേറാമെന്ന് പിണറായിക്ക് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. മാധ്യമങ്ങള്‍ രാഷ്ട്രീയനേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. അച്ചടിമാധ്യമങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് രാമാശ്രമം ഉണ്ണീരിക്കുട്ടി ട്രസ്റ്റിന്റെ 2016-ലെ പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments