Latest NewsKerala

അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനം വോട്ട് ചെയ്തത്; മുകേഷിന് രൂക്ഷ വിമര്‍ശനം !

കൊല്ലം: നടന്‍ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ അനിരുദ്ധന്‍. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി മുകേഷ് ഇങ്ങനെ പരസ്യമായി പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനം വോട്ട് ചെയ്ത് മുകേഷിനെ എംഎല്‍എ ആക്കിയത്. അത് മുകേഷ് മനസിലാക്കേണ്ടതായിരുന്നു. ഒരാള്‍ക്കെതിരെ അന്വേഷണം നടക്കുമ്പേള്‍ അയാള്‍ കുറ്റക്കാരന്‍ അല്ലെന്ന് പറയാന്‍ പാടില്ലായിരുന്നെന്നും അനിരുദ്ധന്‍ കൂട്ടിച്ചേര്‍ത്തു. അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മുകേഷ് രേഷത്തോടെ പെരുമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button