തിരുവനന്തപുരം: കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. രാവിലെ നാലു മണിയോടെയാണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്. ഇതോടെ കൊല്ലത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, കായംകുളം ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബോഗികള്‍ മാറ്റി ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാനാണ് റെയില്‍വേ അധികൃതരുടെ ശ്രമം.
പല ട്രെയിനുകളും മണിക്കൂറുകളോളം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. മംഗലാരപുരത്തേക്കുള്ള നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്, തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്, പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകുന്നത്.
ഒരു പാതയില്‍ക്കൂടി നിലവില്‍ ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ക്കം സുഗമമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊല്ലം-തിരുവനന്തപുരം പാതയില്‍ സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കാനും സാദ്ധ്യതയുണ്ട്. ട്രെയിന്‍ ഗതാഗതം താറുമാറായതോടെ പല യാത്രക്കാരും ബസുകളെ ആശ്രയിക്കുകയാണ്.
Post Your Comments