KeralaLatest NewsNews

പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് പൊലീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് പൊലീസ്. പ്രതി സുനില്‍കുമാറിന് കത്തെഴുതാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കടലാസ് നല്‍കിയിട്ടില്ലെന്നും ജയില്‍ സീലുള്ള കടലാസ് ഓഫീസിനു സമീപത്തു നിന്ന് തടവുകാരില്‍ ഒരാള്‍ അനുവാദമില്ലാതെ എടുക്കുകയായിരുന്നു എന്നും ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന കടലാസാണ് പള്‍സര്‍ സുനിയുടെ കെെകളിലെത്തിയത് തടവുകാരില്‍ ഒരാളുടെ സഹായത്തോടെയാണ്. ജയില്‍ ജീവനക്കാരുടെ കുറവുകാരണം വെല്‍ഫെയര്‍ ഒാഫീസറെ സഹായിക്കാന്‍ ചുമതലപ്പെടുത്തിയ തടവുകാരന്‍ ഉദ്യോഗസ്ഥരറിയാതെ മറ്റു പലര്‍ക്കും കടലാസ് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പള്‍സര്‍ സുനി ജയിലിനകത്തുവെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ഫോണ്‍ പിടിച്ചത് ജയിലിനു പുറത്ത് വച്ചാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഫോണ്‍വിളിയുമായും, കത്തെഴുതിയതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും ആര്‍. ശ്രീലേഖയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button