Latest NewsIndiaNews

പോലീസ് സ്റ്റേഷനിൽ കൈക്കൂലിയുമായി അഞ്ച് വയസുകാരി; കാരണമറിഞ്ഞാൽ ആരുടേയും കണ്ണ് നനയും

മീററ്റ്: രണ്ടു മാസം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അമ്മയുടെ മരണകാരണം കണ്ടെത്താനായി പോലീസ് സ്റ്റേഷനിൽ കൈക്കൂലിയുമായി ഒരു അഞ്ചുവയസുകാരി. കൈക്കൂലി നല്‍കിയാലേ പോലീസ് നടപടിയെടുക്കൂ എന്ന് ആരോ പറഞ്ഞറിഞ്ഞ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയായ മന്‍വി തന്റെ വഞ്ചിയിലെ ചില്ലറത്തുട്ടുകളുമായാണ് പോലീസിനെ കാണാൻ എത്തിയത്. ചൊവ്വാഴ്ച ഐ.ജി രാം കുമാറിന്റെ ഓഫീസില്‍ അമ്മയുടെ പിതാവിനൊപ്പമാണ് മൻവി എത്തിയത്. കൈക്കൂലി തന്നാലെ പോലീസ് നടപടിയെടുക്കൂവെന്ന് കേട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്റെ പണം വാങ്ങി അമ്മയുടെ മരണകാരണം കണ്ടെത്തണമെന്നുംമൻവി ആവശ്യപ്പെട്ടു. മന്‍വിയുടെ പരാതിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഐ. ജി ഉറപ്പ് നൽകിയിട്ടുണ്ട്.

മന്‍വിയുടെ അമ്മ സീമ കൗഷിക് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബാംഗങ്ങളും സീമയെ ഉപദ്രവിച്ചിരുന്നതായി സീമയുടെ പിതാവ് ആരോപിക്കുകയുണ്ടായി. നാലു വര്‍ഷം മുന്‍പ്ഭർത്താവുമായി വേര്‍പിരിഞ്ഞതാണെങ്കിലും കുടുംബം ഉപദ്രവം തുടരുന്നിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോള്‍ സീമ ജീവനൊടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button