CinemaMollywoodLatest NewsEntertainment

സെന്‍സര്‍ബോര്‍ഡ് വിലങ്ങു തടിയായി; ടിയാന്‍ വൈകും; ക്ഷമ ചോദിച്ച് പൃഥിരാജ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥിരാജ് ചിത്രം ടിയാന്‍റെ റിലീസ് വൈകും. ഈ മാസം 29 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിക്കാന്‍ വൈകിയതോടെ ടിയാന്‍റെ റിലീസ് ജൂലൈ ഏഴിലേക്ക് മാറ്റിയതായി സോഷ്യല്‍ മീഡിയ വഴി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സിനിമയുടെ റിലീസ് മാറ്റിയതായ വിവരം നടന്‍ പൃഥ്വിരാജ് സുകുമാരനാണ് ആദ്യം പങ്കുവച്ചത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പ്രദര്‍ശനാനുമതി ലഭിക്കുന്നതില്‍ ചെറിയ തടസമുണ്ടായെന്നും ഇതിനാലാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്നുമാണ് പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു. ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ക്കുണ്ടായ നീരസത്തില്‍ താരം ക്ഷമ ചോദിച്ചു.

നവാഗതനായ ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാനില്‍ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ അസ്ലന്‍ എന്ന കഥാപാത്രമായാണ് പൃഥിരാജ് എത്തുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button