ന്യൂഡൽഹി: സോനു നിഗം പാടിയ പാട്ട് ഇനി അതിർത്തികളിൽ മുഴങ്ങും. ഇന്തോ–ടിബറ്റൻ ബോർഡർ പോലീസിന് (ഐടിബിടി) ഇനി സേനയുടെ സേവനങ്ങളെ പ്രകീർത്തിക്കുന്ന ‘ഹം സർഹദ് കേ സേനാനി, ഹം സച്ചേ ഹിന്ദുസ്ഥാനി’ എന്ന നിഗം ആലപിച്ച ഗാനം കേൾക്കാം.
ഐടിബിടിക്കു 3488 കിലോമീറ്റർ വരുന്ന ഇന്ത്യ–ചൈന അതിർത്തിയുടെ സംരക്ഷണച്ചുമതലയാണ് പ്രധാനമായുമുള്ളത്. സേനയ്ക്കുള്ളത് 90,000 അംഗങ്ങളാണ്. സമുദ്രനിരപ്പിൽനിന്ന് 9000 അടിമുതൽ 18,700 അടി വരെ ഉയരത്തിലുള്ള പോസ്റ്റുകളിൽ ഐടിബിടി ഭടന്മാർ രാജ്യത്തിനു സുരക്ഷയേകുന്നു. സോനു നിഗം പ്രതിഫലം വാങ്ങാതെയാണ് സേനയ്ക്കായുള്ള പാട്ടുപാടിയത്. ഗാനം കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി പ്രകാശനം ചെയ്തു.
Post Your Comments