ചെന്നൈ: നെസ്ലേ, റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തമിഴ്നാട് ക്ഷീര വികസന മന്ത്രി. ഇവയുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെടി രാജേന്ദ്ര ബാലാജി ചൂണ്ടിക്കാണിക്കുന്നു.
പാല് മോശമാകാതിരിക്കാന്‍ സ്വകാര്യകമ്പനികള്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയെന്നും ബാലാജി വ്യക്തമാക്കി. ഈ പാല്‍പ്പൊടി ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.
രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന പാല് കഴിച്ചാല്‍ ക്യാന്‍സറിനു പുറമെ വാതം, കിഡ്നി സംബന്ധമായ അസുഖങ്ങള്‍ എന്നിവയുമുണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ബോധവത്കരണമുണ്ടാക്കാന്‍ സംസ്ഥാനം മുഴുവന്‍ പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ പാല് 15 ദിവസംവരെ മോശമാകാതിരിക്കുമെന്നും മന്ത്രി പറയുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിതരണംചെയ്യുന്ന ആവിന് പാല് മാത്രമാണ് ജനങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും മന്ത്രി അറിയിച്ചു. തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ചതിന് മന്ത്രിക്കെതിരെ പ്രൈവറ്റ് കമ്പനികള്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ചെന്നൈയിലെ സെന്‍ട്രലയിസിഡ് ലാബില്‍ ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്ത വിവരവുമായി മന്ത്രി പത്രസമ്മേളനം വിളിച്ചത്.
Post Your Comments