മുംബൈ : മെട്രോയില്‍ നിയമലംഘനത്തിന് പിടിയിലായ യുവാവ് മുപ്പതടി ഉയരത്തില്‍ നിന്ന് ചാടി. ഒറീസ സ്വദേശിയായ രാജ് കുമാര്‍ എന്ന പതിനെട്ടുകാരനാണ് റോഡിലേക്ക് ചാടിയത്. മുംബൈ മെട്രോയുടെ ഘട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൈ ഒടിഞ്ഞ ഇയാളെ രാജ്വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സകിനാക സ്റ്റേഷനില്‍ നിന്നാണ് രാജ് കുമാര്‍ മെട്രോയില്‍ കയറിയതെന്നാണ് വിവരം. ഘട്‌കോപ്പര്‍ സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് വിവരം.
ഘട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ രാജ് കുമാര്‍ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷനില്‍ (എഎഫ്‌സി) ടോക്കണ്‍ ഇട്ടെങ്കിലും ഗേറ്റ് തുറന്നില്ല. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്യാനായി കൊണ്ട് പോകുകയായിരുന്നു. ഈ സമയം ഇവരില്‍ നിന്ന് രക്ഷപെടാനായി ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു.
എഎഫ്‌സി ഗേറ്റ് തുറക്കാതിരുന്നതിന് പിന്നില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. ടോക്കണ്‍ എടുക്കുന്ന ഒരാള്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ യാത്ര പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്വാഭാവികമായും അത് റദ്ദാകുകയും എഎഫ്‌സി തുറക്കാതിരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments