Latest NewsNewsIndia

സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്ന വിവാദ പ്രസ്താവനയുമായി അസം ഖാൻ

ന്യൂഡൽഹി: വീണ്ടും വിവാദദ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ.പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്നാണ് അസം ഖാൻ പറയുന്നത്.കശ്മീര്‍, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് സ്ത്രീകൾ ഇങ്ങനെ ചെയ്യണമെന്ന് അസം ഖാൻ ആഹ്വാനം ചെയ്തു. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അസംഖാന്‍റെ വിവാദ പ്രസ്താവന.

കഴിഞ്ഞ മാസം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍ കഴിയണമെന്ന പ്രസ്താവന നടത്തിയ അസംഖാന്‍ വളരെയേറെ വിമർശനങ്ങൾ നേരിട്ടിരുന്നു.ഉത്തര്‍പ്രദേശിലെ റാം പൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴായിരുന്നു ഈ പ്രതികരണം.നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന അസംഖാന്‍ ബുല്‍ഷന്ദര്‍ കൂട്ട ബലാത്സംഗക്കേസില്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് മാപ്പ് പറയാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button