Latest NewsIndiaNews Story

മോദി സർക്കാർ വന്നതിൽ പിന്നെ വി ഐ പി സുഖ സൗകര്യങ്ങളും മറ്റു പദവികളും നഷ്ടപ്പെട്ട ഇടതു മാധ്യമ ബുദ്ധിജീവികളും എൻ ജി ഒകളും ഇന്ന് ആ ചൊരുക്ക് തീർക്കുന്നത് ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയാണ്; ജിതിൻ ജേക്കബ് എഴുതുന്നു

 

ജിതിൻ ജേക്കബ്

മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാന മന്ത്രിയായ ശേഷം ആദ്യ ഇന്റർവ്യൂ (exclusive) നൽകിയത് ഏതു ചാനലിനാണെന്നറിയാമോ? ചിരിക്കാൻ തുടങ്ങിക്കോ…നമ്മുടെ സ്വന്തം കൈരളി ചാനലിനാണ് മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായ ശേഷം ആദ്യമായി അഭിമുഖം നൽകിയത്.കൈരളിപോലുള്ള ഒരു “ഉന്നത നിലവാരം പുലർത്തുന്ന, സത്യം മാത്രം വിളമ്പുന്ന” ചാനലിന് ഇന്ത്യൻ പ്രധാന മന്ത്രി അഭിമുഖം കൊടുത്തു എന്നുണ്ടെകിൽ ഊഹിക്കാമല്ലോ ആകാലയളവിൽ ഇടതു ബുദ്ധിജീവികളും, ഇടതു മാധ്യമങ്ങളും ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രങ്ങളിൽ ചെലുത്തിയിരുന്ന ഇടപെടലുകൾ. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ നാളുകൾ മുതൽ ഡൽഹിയിലെ ഭരണ സിരാകേന്ദ്രങ്ങളിൽ ഇടതു മാധ്യമങ്ങൾ സ്വൈര്യവിഹാരം നടത്തിയിരുന്നു.

രാഷ്ട്രത്തലവന്മാരുടെ വിദേശപര്യടനകളിലൊക്കെ അനുഗമിച്ചിരുന്നത് ഈ ഇടതു മാധ്യമ ബുദ്ധിജീവികളായിരുന്നു. ഇന്ത്യയുടെ സാമ്പത്തീക – വിദേശ നയങ്ങളിലും ഇക്കൂട്ടർ കൈകടത്തിയിരുന്നു.2008 ൽ ഇടതുപക്ഷം കാട്ടിയ ആന മണ്ടത്തരം അവരുടെ പതനത്തിനു തുടക്കം കുറിച്ചു. അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരിൽ അവർ UPA സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് അവരുടെ ചരിത്രപരമായ മറ്റൊരു വിഡ്ഢിത്തരമായിരുന്നു. 2009 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തകർച്ച തുടങ്ങി. UPA സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് തെറ്റായിരുന്നു എന്ന് പിന്നീട് CPI പറഞ്ഞു. ബാക്കിയെല്ലാം ചരിത്രം.
പക്ഷെ ഇവിടെ ഏറ്റവും കൂടുതൽ പണി കിട്ടിയത് ഇടതു ബുദ്ധിജീവികൾക്കും ഇടതു മാധ്യമ പ്രവർത്തകർക്കുമാണ്.

രണ്ടാം UPA സർക്കാരിന്റെ കാലം മുതലേ അവരെ ഡൽഹിയിലെ അധികാര ഇടനാഴികളിൽ നിന്ന് അകറ്റാൻ തുടങ്ങി. നരേന്ദ്ര മോഡി അധികാരമേറ്റതോടെ അനിവാര്യമായ ഇടതു മാധ്യമങ്ങളുടെ പതനം പൂർണമായി.ഒറ്റ ഒരുത്തനെ ഇപ്പോൾ അങ്ങോട്ട് അടുപ്പിക്കില്ല. വിദേശ യാത്രകളിലൊന്നും ഇടതു മാധ്യമങ്ങളില്ല. ഇടതു മാധ്യമങ്ങൾക്കു അഭിമുഖങ്ങൾ പോലും കിട്ടുന്നില്ല. കിട്ടിക്കൊണ്ടിരുന്ന പല EXCLUSIVE വാർത്തകളും കിട്ടാതായി. മാധ്യമപ്രവർത്തകർ അന്നാളുവരെ അനുഭവിച്ചുകൊണ്ടിരുന്ന VIP ട്രീറ്റ്മെന്റ് അങ്ങ് അവസാനിച്ചു.ഇപ്പോൾ ആകെയുള്ള പണി കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ യുടെ വെബ് സൈറ്റിൽ നിന്നും വാർത്തകൾ കോപ്പി ചെയ്യുക, ഡൽഹിയിലെ AKG ഭവന് മുമ്പിൽ തമ്പടിച്ചിരിക്കുക എന്നതും മാത്രമാണ്..

അതിന്റെ ചൊരുക്കാണ് ഇവന്മാർ ഈ തീർക്കുന്നത്. അപ്പോൾ ചോദിക്കും ഇടതു പത്രക്കാർക്ക് മാത്രമാണോ മോഡി സർക്കാർ വന്നതുമുതൽ “കഷ്ടകാലം” എന്ന്? വേറെയും രണ്ടു കൂട്ടരുണ്ട്. NGO കളും, സാഹിത്യ ബുദ്ധിജീവികളും.
ആദ്യം NGO കളുടെ കാര്യം നോക്കാം:-
നമ്മുടെ രാജ്യത്തു സ്കൂളുകളുടെ എണ്ണം ഏതാണ് 15 ലക്ഷം പോലുമില്ല. ഈ NGO കളുടെ എണ്ണം എത്രയാണെന്ന് ഊഹിക്കാമോ? ഇന്ത്യ രാജ്യത്തെ NGO കളുടെ എണ്ണം 33 ലക്ഷം ആണ്. ഇതിൽ തന്നെ ഏതാണ് 20000 ത്തിനു മുകളിൽ NGO കൾ വിദേശ ഫണ്ട് വാങ്ങുന്നു. വിദേശ ഫണ്ട് വാങ്ങുന്ന NGO കൾ Foreign Contribution (regulation) ആക്ട് പിന്തുടരണമെന്ന നിയം ഉണ്ട്. 1976 ൽ പാസ്സാക്കിയ FCRA ആക്ട് ഒരിക്കലും അതിന്റെ പൂർണ രൂപത്തിൽ നടപ്പാക്കിയിരുന്നില്ല. വിദേശ ഫണ്ടുകൾ NGO കൾ വഴി ഇന്ത്യയിലേക്ക് ഒഴുകി.

മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്ന സമയത്തു ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ഒരു റിപ്പോർട്ട് നൽകി. വിദേശ ഫണ്ടുകൾ വാങ്ങി NGO കൾ ഇന്ത്യയുടെ വികസന പ്രവർത്തങ്ങൾ തടസ്സപ്പെടുത്തുന്നു എന്ന ഗൗരവകരമായ റിപ്പോർട്ട്. കൂടംകുളം ആണവ നിലയവിരുദ്ധ സമരത്തിന് വിദേശ ഫണ്ട് ലഭിച്ചു എന്നത് സ്വതേ മിതഭാഷിയായി മൻമോഹൻ സിങിനെ പോലും ചൊടിപ്പിച്ചു. കൂടം കുളം സമരത്തെ അതി രൂക്ഷമായി ആണ് മൻമോഹൻ സിംഗ് വിമർശിച്ചത്. മൻമോഹൻ സിംഗിനെ പോലെ ഒരാൾ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോൾ തന്നെ അതിന്റെ ഗൗരവം മനസിലാകും. അതോടെ FCRA ആക്ട് ശക്തമാക്കി FCRA ആക്ട് 2010 പാർലമെന്റ് പാസ്സാക്കി. പക്ഷെ എന്നിട്ടും ശക്തമായി നടപ്പാക്കാൻ പല കാര്യങ്ങൾ കൊണ്ടും സർക്കാർ തയ്യാറായിരുന്നില്ല.

മോഡി സർക്കാർ അധികാരമേറ്റ ശേഷം കളി മാറി. ഇന്ത്യൻ നിയമനകൾക്കനുസരിച്ചു പ്രവർത്തിക്കാവുന്നവ മാത്രം പ്രവർത്തിച്ചാൽ മതി എന്ന സന്ദേശം ആദ്യമേ നൽകി. കൃത്യമായ നിയമങ്ങൾ പാലിക്കാത്ത എല്ലാ NGO കളുടെയും ലൈസൻസ് ക്യാൻസൽ ചെയ്തു.ഗ്രീൻപീസ് പോലുള്ള അന്താരാഷ്ട്ര പ്രശസ്തിയുള്ള സ്ഥാപങ്ങളുടെ വരെ FCRA ലൈസൻസ് ഇന്ത്യ റദ്ദു ചെയ്തു. ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഇന്ത്യ മുമ്പോട്ടു പോകുന്നത്.അമേരിക്കൻ ആസ്ഥാനമായ കംപാഷൻ ഇന്റർനാഷണൽ എന്ന NGO ഇന്ത്യയിലെ ചെറുകിട NGO കൾക്ക് കോടിക്കണക്കിനു രൂപയാണ് നല്കികൊണ്ടിരുന്നത്. അവരുടെ ലക്ഷ്യം മത പരിവർത്തനം ആയിരുന്നു.

സർക്കാർ പറഞ്ഞു, മത പരിവർത്തനം നടത്താൻ വിദേശ ഫണ്ടുകൾ ഇന്ത്യയിലേക്കൊഴുക്കിയാൽ അത് ഇന്ത്യയിലെ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കും. അവരുടെ ലൈസൻസ് ഇന്ത്യ ക്യാൻസൽ ചെയ്തു. അമേരിക്കൻ പ്രെസിഡന്റിന്റെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടുപോലും ഇന്ത്യൻ പിന്നോട്ട് പോയില്ല.
മോഡി സർക്കാർ അധികാരമേറ്റ ശേഷം വിദേശ ഫണ്ട് വാങ്ങിച്ചിരുന്ന ഏതാണ്ട് 11000 NGO കളുടെ ലൈസൻസ് ആണ് റദ്ദു ചെയ്തത്. വിദേശ ഫണ്ട് ലഭിച്ചിരുന്ന ആളുകൾക്ക് പെട്ടെന്ന് അതില്ലാതായതിന്റെ വിഷമം എന്തായിരിക്കുമെന്നറിയാമല്ലോ.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നു എന്നുള്ള വാദങ്ങൾ ഉയർത്തിയാൽ ആർക്കാകും അതുവഴി നേട്ടമുണ്ടാകുക എന്ന് ഇപ്പോൾ മനസിലായല്ലോ.

ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഇകഴ്ത്തികാട്ടി ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾ പ്രശ്നങ്ങൾ നേരിടുന്നു എന്ന് കാണിക്കാൻ ഇക്കൂട്ടർ തന്നെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രശ്നങ്ങൾ മനഃപൂർവം സൃഷ്ടിക്കുന്നു. മുൻ പോസ്റ്റുകളിൽ സൂചിപ്പിച്ചതുപോലെ പൊതുസ്ഥലങ്ങളിൽ പോയി മറ്റു മതസ്ഥരെ കളിയാക്കുക മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെ ഇകഴ്ത്തുക്ക എന്നിങ്ങനെയുള്ള കലാപരിപാടികൾ നടത്തി ഒരു പ്രശ്നം മനഃപൂർവം സൃഷ്ടിച്ചെടുക്കുന്ന ആളുകൾ NGO കൾ എന്ന പേരിൽ നമ്മുടെ രാജ്യത്തു വിഹരിക്കുന്നുണ്ട്.ജാതിവ്യവസ്ഥ അതിരൂക്ഷമായ ഇന്ത്യയുടെ ഗ്രാമങ്ങളിൽ മതപരിവർത്തങ്ങൾ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ ചെറുതല്ല. വിദ്യാഭ്യാസ ,ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വരെ ഇക്കൂട്ടരുടെ പ്രവർത്തങ്ങൾ മൂലം വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

സമാധാനപരമായി ജീവിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്നു പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന NGO കളുടെ പ്രവർത്തങ്ങൾക്ക് കടിഞ്ഞാണിട്ടതും NGO കൾക്കും സഹിക്കുന്നില്ല.മോഡി സർക്കാർ വന്ന ശേഷം സുഖ സൗകര്യങ്ങളും മറ്റു പദവികളും നഷ്ട്ടപെട്ട മറ്റൊരു കൂട്ടരാണ് ഇടതു സാഹിത്യകാരന്മാർ. ഇപ്പോൾ ഡൽഹിയിൽ യാതൊരു വിലയും ഇല്ലാതായി. അപ്പോൾ പിന്നെ കൽബുർഗി, പൻസാരെ എന്നൊക്കെ പറഞ്ഞിറങ്ങും. പക്ഷെ ഫാറൂഖ് എന്ന ചെറുപ്പക്കാരൻ മതമൗലിക വാദികളാൽ കോയമ്പത്തൂരിൽ കൊല്ലപ്പെട്ടതുമാത്രം ഇപ്പോഴും ഇടതു സാഹിത്യകാരന്മാരും ബുദ്ധിജീവികളും അറിഞ്ഞിട്ടില്ല…

ഇടതു മാധ്യമങ്ങളും, വിദേശ ഫണ്ട് വാങ്ങുന്ന NGO കളും, ഇടതു സാഹിത്യകാരന്മാരും ഒക്കെ ചേർന്നാൽ ദിവസവും വാർത്തകൾ സൃഷ്ടിക്കാൻ ഒരു പ്രയാസവും ഉണ്ടാകുകയില്ല. പക്ഷെ ആ വാർത്തകൾ ആകെ ചിലവാക്കുന്നത് കേരളത്തിലാണെന്നു മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button