തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് അമ്മ മഹിജയും മറ്റും നടത്തിയ സമരം ഒത്തുതീര്‍ക്കാന്‍ കരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍. സമരംതീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടത്തിയതല്ലാതെ ഒപ്പുവെച്ച കരാര്‍രേഖകളൊന്നും ഇല്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ മറുപടിനല്‍കി. സര്‍ക്കാരാണ് ഇവരെ മഹിജയുമായി സംസാരിക്കാന്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഇരുഭാഗത്തിനും യോജിക്കാവുന്ന വ്യവസ്ഥകളില്‍ ധാരണയായി. തുടര്‍ന്ന് കരാറില്‍ ഒപ്പിട്ടു.
10 വ്യവസ്ഥകളടങ്ങിയ കരാറിലെ വിവരങ്ങള്‍ അന്ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തിയെങ്കിലും എഴുതി സൂക്ഷിച്ചിട്ടുള്ള രേഖകളൊന്നുമില്ലെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ മുഖ്യമന്ത്രി മഹിജയുമായി ഫോണില്‍ സംസാരിച്ചിരുന്നോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം സംബന്ധിച്ച വിവരങ്ങളോ രേഖകളോ മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കൈവശമില്ലെന്നാണ് മറുപടി.
വിവരാവകാശനിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഇത്തരത്തില്‍ മറുപടിനല്‍കുന്നത് ജിഷ്ണുവിന്റെ കുടുംബത്തെ വീണ്ടും കബളിപ്പിക്കുന്നതിനു തുല്യമാണെന്ന് ഷാജര്‍ഖാന്‍ പറഞ്ഞു. നിയമസഭയില്‍ മേയ് 23-ന്
agreement
പ്രതിപക്ഷനേതാവിന്റെ ഉപക്ഷേപത്തിനുള്ള മറുപടിയില്‍ കുടുംബവുമായി ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ പകര്‍പ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഷാജര്‍ഖാന്‍ പറഞ്ഞു.
Post Your Comments