ശബരിമല: അയ്യപ്പ സന്നിധിയില സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച സംഭവത്തില്‍ പ്രാഥമിക നിഗമനവുമായി പോലീസ്. സംഭവത്തില്‍ മറ്റ് ദുരുദ്ദേശമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. കൊടിമരം സ്ഥാപിക്കുമ്പോള്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു.
കൊടിമരം സ്ഥാപിക്കുമ്പോള്‍ ആചാരത്തിന്റെ ഭാഗമായി മെര്‍ക്കുറിയും നവധാന്യവും അതില്‍ ഇടാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ പിടിയിലായ പ്രതികളെ കേന്ദ്ര ഇന്റലിജന്‍സ് ചോദ്യം ചെയ്യും. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതാണ്.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പിടിയിലായ വിജയവാഡ സ്വദേശികളക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടുമെന്നും അന്വേഷണ സംഘം പറഞ്ഞു.
Post Your Comments