Latest NewsKeralaNews

കൊച്ചി മെട്രോയിലും പോലീസുകാരുടെ ഓസി യാത്ര: പരാതിയുമായി കെ എം ആർ എൽ

കൊച്ചി: മെട്രോ ഓടിത്തുടങ്ങിയ ആയ ദിനങ്ങളിൽ തന്നെ ടിക്കറ്റ് എടുക്കാതെ ഓസിനു യാത്ര ചെയ്യാൻ പോലീസുകാർ ശ്രമിക്കുന്നതായി കെ എം ആർ എല്ലിന്റെ പരാതി. തുടർന്ന് കെ എം ആർ എൽ ഫിനാൻസ് ഡയറക്ടർ പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയത്.സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ എസ്പിക്കും ഇതിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

ടിക്കറ്റെടുക്കാതെ ബലമായി കയറിയാണ് പൊലീസുകാരുടെ യാത്രയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ എതിർവാദം പറയുന്നത് ഇങ്ങനെയാണ്.ഷനുകളിലെ ബാഗേജ് പരിശോധന, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയുടെ നിയന്ത്രണം ഇവർക്കാണ്. 128 പേരടങ്ങുന്ന എസ്ഐഎസ്എഫിന് കൊച്ചിയിൽ യൂണിറ്റുമില്ല.

ഇവരിൽ ചിലര്‍ക്കാണ് ടിക്കറ്റില്ലാതെ മെട്രോയിൽ യാത്ര ചെയ്യേണ്ടി വന്നത്. അതിനെ പർവ്വതീകരിച്ചു പരാതി നൽകിയ കെ എം ആർ എല്ലിനോട് പൊലീസിന് കടുത്ത അമർഷവുമുണ്ട്.ജോലിക്കിടയില്‍ യാത്ര വേണ്ടിവരുന്ന എസ്ഐഎസ്എഫുകാർക്കായി പ്രത്യേക പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് ഇപ്പോൾ പോലീസിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button