തിരുവനന്തപുരം: സംസ്ഥാനത്ത് ടെറ്റനസ് വാക്‌സിനു വൻക്ഷാമം. പൊതുവിപണിയിലും സ്വകാര്യ മേഖലയിലും ഒരേപോലെ ടെറ്റനസ് വാക്‌സിനു വൻക്ഷാമാണ് അനുഭവപ്പെടുന്നത്. ടെറ്റനസ് വാക്സിനെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി വില കുറച്ചിരുന്നു. ഈ നടപടിയെ തുടർന്ന് കമ്പനികൾ ഉത്പാദനം നിര്‍ത്തി. ഇതു കൊണ്ടാണ് പൊതുവിപണിയിലും സ്വകാര്യ മേഖലയിലും വാക്‌സിനു ക്ഷാമം അനുഭവപ്പെടുന്നത്. പക്ഷേ സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിന്‍ സ്റ്റോക്കുണ്ട്.
വില നിലവാര പട്ടികയില്‍ ഉൾപ്പെടുത്തിയ വാക്സിനു 17 രൂപയില്‍ നിന്ന് 11 രൂപ 5 പൈസയായിട്ടും തുടര്‍ന്ന് അഞ്ചുരൂപ 50 പൈസയായും വില കുറഞ്ഞു. ഉത്പാദന ചെലവിനു ആനുപാതികമായ തുക ലഭിക്കാത്തത് കൊണ്ടാണ് കമ്പനികൾ നിർമാണം അവസാനിപ്പിച്ചത്. സ്വകാര്യ മേഖലയില്‍ വളരെ കുറച്ച് എണ്ണം വാക്‌സിനുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്. അതുകൂടി തീര്‍ന്നാല്‍ ക്ഷാമം രൂക്ഷമാകും. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഡിസംബര്‍ വരെ ഉപയോഗിക്കാനുള്ള വാക്‌സിനുകള്‍ എത്തിച്ചുകഴിഞ്ഞു. 10 ഡോസിന് 23 രൂപ 20 പൈസ നിരക്കില്‍ ബയോളജിക്കല്‍ ഇ കമ്പനിയില്‍ നിന്നാണ് സര്‍ക്കാര്‍ മേഖലയില്‍ ടെറ്റനസ് വാക്‌സിന്‍ എത്തിക്കുന്നത്.
എന്തിനാണ് ടെറ്റനസ് വാക്‌സിൻ
ടെറ്റനസ് ബാധ വരാതിരിക്കാനാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളും റോഡ് അപകടങ്ങളിലും ടെറ്റനസ് ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു പോലെ ഗര്‍ഭിണികള്‍ക്കും ടെറ്റനസ് പ്രതിരോധത്തിനായും വാക്സിൻ നൽകാറുണ്ട്.
Post Your Comments