KeralaLatest NewsNews

വരൂ നമുക്ക് ഒരുമിച്ച്‌ പോകാം കുഴിയിലേക്ക്; പിണറായി സര്‍ക്കാരിനെതിരെ പരിഹാസവുമായി വനിത പോലീസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വാട്സ് ആപ്പ് സന്ദേശം ഗ്രൂപ്പില്‍ പ്രചരിപ്പിച്ച വനിത പോലീസ് വിവാദത്തിൽ. മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ വനിത പോലീസാണ് സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കുന്ന സന്ദേശം പ്രചരിപ്പിച്ചത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആള്‍ വുമണ്‍ പോലീസ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പനി മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ പരിഹസിച്ചായിരുന്നു സന്ദേശം. മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖത്തിനു താഴെ വരൂ നമുക്ക് ഒരുമിച്ചു പോകാം കുഴിയിലേക്ക്, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നായിരുന്നു സന്ദേശം. എന്നാൽ തനിക്ക് ലഭിച്ച സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് വനിത പോലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button