Latest NewsIndia

ബിജെപിയിൽ ചേർന്ന മുസ്ലിം കുടുംബങ്ങൾക്ക് പള്ളിക്കാരുടെ വിലക്കും സർക്കാരിന്റെ വിവേചനവും

അഗർത്തല ; ബിജെപിയിൽ ചേർന്ന മുസ്ലിം കുടുംബങ്ങൾക്ക് പള്ളിക്കാരുടെ വിലക്കും സർക്കാരിന്റെ വിവേചനവും. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. സി പി എം വിട്ട് ബിജെ പിയില്‍ ചേര്‍ന്ന മുസ്ലിങ്ങൾക്ക് പള്ളിയില്‍ കയറാന്‍ വിലക്കും, സി പി എം നേതാക്കളുടെ ഭീഷണിയുമെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

ബിജെപിയില്‍ ചേര്‍ന്ന ഇരുപത്തേഞ്ചോളം മുസ്ലിം കുടുംബങ്ങളെ പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്നുള്ള പള്ളി അധികാരികളുടെ നിലപാടിന് പിന്നിൽ സി പി എം നേതാക്കളുടെ ഇടപെടലുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതായും , സി പി എം നേതാക്കളുടെ ബോധപൂര്‍വമായ ഇടപെടലുകള്‍ ഇതിന് പിന്നില്‍ നടക്കുന്നുണ്ടെന്നും ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജാസിമുദീന്‍ പറയുന്നു.

പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതികിട്ടിയാല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button