ശ്രീനഗര്‍ : കാഷ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഡിവൈഎസ്പി മുഹമ്മദ് അയ്യൂബ് പണ്ഡിറ്റിനെ നഗ്നനാക്കിയ ശേഷം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. മൂന്നാമത്തെ പ്രതിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ജമ്മു കാഷ്മീര്‍ ഡിജിപി എസ്.പി. വയിദ് പറഞ്ഞു.
ശ്രീനഗറിന്റെ പ്രാന്തത്തിലുള്ള നൗഹാട്ട പ്രദേശത്താണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് കൂടിയാണ് കൊല്ലപ്പെട്ട ഡിവൈഎസ്പി.
മോസ്കില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങിവരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആണ് ഡിവൈഎസ്പിയെ കൊലപ്പെടുത്തുന്നത്.ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ജനക്കൂട്ടം ഡിവൈഎസ്പിയെ പിടികൂടി. ഫോട്ടോ എടുത്തതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും വെളിപ്പെടുത്താന്‍ ഇദ്ദേഹം തയാറായില്ല. ഇതിനിടെ പരിഭ്രമത്തില്‍ ഡിവൈഎസ്പി കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആളുകള്‍ക്കു നേര്‍ക്കു വെടിവച്ചു. വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ കുപിതരായ ജനക്കൂട്ടം ഡിവൈഎസ്പിയെ മര്‍ദിക്കുകയായിരുന്നു.
Post Your Comments