ന്യൂ ഡൽഹി ; പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത. പാസ്പോർട്ടിന് അപേക്ഷിക്കുന്ന കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ഇനിമുതൽ ഫീസിളവ് നൽകാൻ വിദേശകാര്യ മന്ത്രാലായം തീരുമാനിച്ചു. എട്ടു വയസ്സിനു താഴെയുള്ളവർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 1967ലെ പാസ്പോർട്ട് നിയമത്തിന്റെ 50–ാം വാർഷികത്തിലാണ് മന്ത്രി ഈ വിവരങ്ങൾ അറിയിച്ചത്.
ഇത് കൂടാതെ ഇനി മുതൽ പാസ്പോർട്ടിൽ ഇംഗ്ലീഷിൽ വിവരം രേഖപ്പെടുത്തുന്നതിനോടൊപ്പം ഹിന്ദിയിലും വിവരങ്ങൾ രേഖപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments